അമ്പലപ്പുഴ: വൃക്കരോഗ ബാധിതനായ പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന മാഹീൻ മുസ്തഫ (51) യുടെ ചികിത്സ നടത്തുന്നതിനായി സ്നേഹപൂർവം ജീവകാരുണ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ സഹായ സമിതി രൂപീകരിച്ചു.ഈ മാസം പതിനേഴിന് ഒമ്പതാം വാർഡ് കേന്ദ്രീകരിച്ച് പൊതുപിരിവ് നടത്താനും തീരുമാനിച്ചു. സ്നേഹപൂർവം ജീവകാരുണ്യ സമിതി പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം. ഷീജ, സതി രമേശൻ, വാർഡ് മെമ്പർ എൻ.കെ.ബിജു, കെ.എം. ജുനൈദ്, ആർ.ശെൽവരാജൻ , വൈ. താജുദ്ദീൻ, ഷാജി ഗ്രാമദീപം, അബ്ദുൽ ലത്തീഫ് കറുത്താമഠം, നവാസ് ജമാൽ, സിറാജ് നന്ദികാട് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം. ഷീജ, സതി രമേശ് എന്നിവർ രക്ഷാധികാരികളും വാർഡ് മെമ്പർ എൻ.കെ. ബിജു (ചെയർമാൻ), ആർ.ശെൽവരാജൻ (ജനറൽ കൺവീനർ), സ്നേഹപൂർവം സമിതി പ്രസിഡൻ്റ് ഹസൻ എം. പൈങ്ങാമഠം കോ-ഓർഡിനേറ്റർ എന്നിവരാണ് 'മാഹീൻ മുസ്തഫ ചികിത്സാ സഹായ സമിതി അംഗങ്ങൾ