പൂച്ചാക്കൽ: ശ്രീശങ്കരാചാര്യ യൂണിവേഴ്സിറ്റി തുറവൂർ സെന്ററിൽ നിന്നും ബി.എ സംസ്കൃത സാഹിത്യത്തിൽ ഒന്നാം റാങ്കും, എം.എ എൻട്രൻസ് പരീക്ഷയിൽ യൂണിവേഴ്സിറ്റി തലത്തിൽ നാലാം റാങ്കും നേടിയ പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം വടക്കേമന്നംകാട് വീട്ടിൽ പ്രവീണയെ എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ്റെ നേതൃത്വത്തിൽ സെക്രട്ടറി വി.എൻ.ബാബു, ഡയറക്ടർ ബോർഡ് മെമ്പർ ബൈജു അറുകുഴി എന്നിവർ ചേർന്ന് അനുമോദിച്ചു. 574-ാം നമ്പർ പാണാവള്ളി ശാഖ ഭാരവാഹികളായ ഷബിൻസൻ ,എൻ.കെ.വിജയൻ, ഏ.കെ.ഭാസ്ക്കരൻ, ഒ.കെ. സിദ്ധാർത്ഥൻ, ഷാജി തുടങ്ങിയവർ പങ്കെടുത്തു.