ചെങ്ങന്നൂർ : പട്ടികജാതി കുടുംബത്തിനെ ജാതിപ്പേര് വിളിച്ച് വീട്ടിൽ കയറി മർദ്ദിച്ച കേസിലെ പ്രതിക്കള അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ചെങ്ങന്നൂർ ഡിവൈ.എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തി.
പാണ്ടനാട് വില്ലേജിൽ പ്രയാർ ഓലിക്കൻ വീട്ടിൽ കെ.ഒ ബിജുവിനെയും ഭാര്യ മഞ്ജുവിനെയും മാണ് അയൽവാസി
വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചത്. ആക്രമണത്തിൽ മഞ്ജുവിൻ്റെ ഇടതു കൈയുടെ അസ്ഥിക്ക് പൊട്ടലുണ്ടാവുകയും ബിജുവിൻ്റെ തലക്ക് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തിരുന്നു. ഓട്ടോറിക്ഷ സംഘ് മേഖല പ്രസിഡന്റ് പി.കെ ബാലകൃഷ്ണൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡൻ്റ് പ്രസന്നകുമാർ പല്ലന അദ്ധ്യക്ഷത വഹിച്ച. ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന സെക്രട്ടറി വി.കെ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.