football

മാന്നാർ : കുട്ടമ്പേരൂർ വി.സന്തോഷ് മെമ്മോറിയൽ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുന്നത്തൂർ എഫ്.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അണ്ടർ 20 ഫൈവ്സ് ഫുട്‌ബോൾ ടൂർണമെന്റ് മാന്നാർ പഞ്ചായത്ത് പ്രസിഡന്റ് രത്നകുമാരി ഉദ്ഘാടനം ചെയ്തു. കുട്ടമ്പേരൂർ യു.പി സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മാന്നാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.കെ. പ്രസാദ്, മാന്നാർ ഗ്രാമപഞ്ചായത്ത് അംഗം അനീഷ് മണ്ണാരേത്ത്, കുട്ടമ്പേരൂർ യു.പി.എസ് പ്രഥമാധ്യാപിക രാജലക്ഷ്മി, ക്ലബ് രക്ഷാധികാരി നിബിൻ നല്ലവീട്ടിൽ എന്നിവർ സംസാരിച്ചു.