മാന്നാർ : ബ്ലോക്ക് പഞ്ചായത്തിലേക്കു ബുധനൂർ ഡിവിഷനിൽ നിന്നും വിജയിച്ച കെ.ആർ മോഹനനെ പരിസ്ഥിതി സംരക്ഷണ ഫോറം ആദരിച്ചു. ഫോറം പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ച. പഞ്ചായത്ത് മുൻ പ്രസിഡന്റ് രുഗ്മിണിയമ്മ കെ.ആർ.മോഹനനെ പൊന്നാടയണിയിച്ചു. പി.ജെ. നാഗേഷ് കുമാർ, ബിജു നെടിയപ്പള്ളിൽ .ഹരി പാണുവേലിൽ, തോമസ് ജോൺ, സാബു, ബിജു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.