ആലപ്പുഴ: ജില്ലയിൽ ഇന്നലെ 446 പേർക്ക് കൊവിഡ് കൂടി സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4663 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തു നിന്നും നാലുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 434പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഏഴു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 379പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ രോഗ മുക്തരായവരുടെ എണ്ണം 54766 ആയി.