കാവാലം: സ്‌കൂൾ വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് പുനക്രമീകരിക്കണമെന്ന് ആവശ്യം. ആലപ്പുഴയിൽ നിന്നും ദിവസവും രാവിലെ 8.15ന് പുറപ്പെടുന്ന സർവീസ് 7.30നാക്കണമെന്നാശ്യപ്പെട്ട് കാവാലം വിദ്യാഭ്യാസ വികസന സമിതി കൺവീനർ പി.വി സുനിൽകുമാർ ജലഗതാഗത വകുപ്പ് ഡയറക്ടർക്ക് നിവേദനം നൽകി.