മാവേലിക്കര- നിയമസഭ മണ്ഡലത്തിലെ രണ്ടു പ്രധാന പൊതുമരാമത്ത് റോഡുകൾക്ക് 4.49 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആർ.രാജേഷ് എം.എൽ.എ അറിയിച്ചു. തഴക്കര ഗ്രാമ പഞ്ചായത്തിലെ നാലുമുക്ക് - വെട്ടിയാർ റോഡ് ബി.എം.ബി.സി മേക്കാഡം ടാറിംഗ് ചെയ്തു ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് 3 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഈ റോഡ് നാലു മുക്ക് മുതൽ കല്ലുമല വരെയുള്ള ഭാഗം 4.5 കോടി രൂപ ചെലവഴിച്ചു ആധുനിക നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ചു. നാലുമുക്ക് മുതൽ വെട്ടിയാർ വരെയുള്ള ഭാഗം പൂർത്തീകരിക്കുന്നതോടെ മാവേലിക്കരയിൽ നിന്നും നൂറനാട്, പന്തളം ഭാഗത്തേക്കുള്ള യാത്രാ ദൂരം കുറയും.
മാവേലിക്കര മുനിസിപ്പാലിറ്റിയിലെ പ്രധാന റോഡുകളായ ബിഷപ്പ് ഹോഡ്ജസ് ഹയർ സെക്കന്ററി സ്കൂൾ മുതൽ പി.എം ഹോസ്പിറ്റൽ ജംഗ്ഷൻ വരെയും ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുതൽ കെ.എസ്.ഇ.ബി പവർ ഹൗസ് ജംഗ്ഷൻ വരെയും ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് 1.49 കോടിയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.