ചെങ്ങന്നൂർ: ഡൽഹിയിലെ കർഷക സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി.വെണ്മണിയിൽ ഏരിയ പ്രസിഡൻ്റ് ഡി രാജനും ചെങ്ങന്നൂരിൽ ഏരിയ സെക്രട്ടറി ടി.കെ സുരേഷും ആലാ പെണ്ണുക്കരയിൽ യൂണിയൻ ജില്ലാ കമ്മറ്റിയംഗം ടി.കെ സോമനും, മുളക്കുഴയിൽ ഏരിയ ട്രഷറർ ഇ.ടി അനിൽകുമാറും ചെറിയനാട്ട് സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ നായരും ഉദ്ഘാടനം ചെയ്തു.