ചേർത്തല:കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് 16-ാം വാർഡിൽ മറ്റത്തിൽ ശ്യാം (49) ആണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.11-ാം മൈൽ-മുട്ടത്തിപറമ്പ് റോഡിൽ അയ്യപ്പഞ്ചേരി കവലയ്ക്ക് സമീപം ബാർബർ ഷോപ്പ് നടത്തിവരുകയായിരുന്നു.സംസ്കാരം വീട്ടുവളപ്പിൽ നടത്തി.ഭാര്യ:ചിത്രാംബിക(സിവിൽ സപ്ലൈസ്,ചേർത്തല).മകൾ:അഭിരാമി.മാതാവ്:രാധാമണി.