മാന്നാർ : സി.പി. എം പാണ്ടനാട് മാടവന ബ്രാഞ്ച് അംഗം ഓലിക്കൽ ബിജുവിനെയും കുടുംബത്തെയും ക്രിസ്മസ് ദിനരാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി അയൽവാസി ആക്രമിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടാത്തത് പ്രതിഷേധാർഹമാണെന്ന് സി.പി.എം മാന്നാർ ഏരിയാ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരനും പാണ്ടനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.എസ് രാധാകൃഷ്ണനും പറഞ്ഞു.