ഹരിപ്പാട്: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുവാറ്റ ആറാം വാർഡിൽ വിജിതാലയത്തിൽ കമലമ്മയാണ് (52) കഴിഞ്ഞദിവസം മരിച്ചത്. സംഭവത്തിൽ കമലമ്മയുടെ ഭർത്താവ് വിജയപ്പനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്നലെ പോസ്റ്റുമോർട്ടം നടത്തി. മർദ്ദനത്തിൽ നിന്നും ആന്തരികമായി മുറിവുണ്ടാവുകയും ഇത് അണുബാധക്കു കാരണമായെന്നും പ്രാഥമിക റിപ്പോർട്ടിലുണ്ട‌െന്ന് ഹരിപ്പാട് സി.ഐ ആർ.ഫയാസ് പറഞ്ഞു.