ഹരിപ്പാട്: കാഞ്ഞൂരിൽ ടൂറിസ്റ്റ് ബസ് മാനേജരെയും ഡ്രൈവറെയും ബൈക്കിലെത്തിയ സംഘം മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ ഇരുപതോളം പേരാണ് അക്രമത്തിന് പിന്നിലെന്ന് കരീലകുളങ്ങര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അക്രമികൾ ബസിന്റെ ചില്ലുകളും ഓഫീസും തകർത്തു. ഓഫീസിലുണ്ടായിരുന്ന 50000 രൂപയും മാനേജരുടെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണ്ണ മാലയും അക്രമികൾ അപഹരിച്ചതായും മുൻ വൈരാഗ്യമാണ് കാരണമെന്നും പരാതിയിൽ പറയുന്നു. പരിക്കേറ്റവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.