തുറവൂർ:സംസ്ഥാന സർവീസ് പെൻഷൻകാർക്ക് നൽകുവാനുള്ള കുടിശികയായ 4 ഗഡു ക്ഷാമാശ്വാസം ഉടൻ അനുവദിക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കുത്തിയതോട് പഞ്ചായത്ത് കമ്മിറ്റി വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന നിർവ്വാഹക സമിതി അംഗം പി. മേഘനാഥ് ഉദ്ഘാടനം ചെയ്തു. ടി.എ.ലത്തീഫ് അദ്ധ്യക്ഷനായി. പി.വി.ശ്യാമപ്രസാദ് ,പി.രാമചന്ദ്രൻ നായർ ,ടി.പി. മോഹനൻ, കെ.ആർ.രാജു, എൻ.ദയാനന്ദൻ, പൊന്നമ്മ ,ലിഷീന കാർത്തികേയൻ ,കെ.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.