ആലപ്പുഴ: മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. തണ്ണീർമുക്കം പാട്ടച്ചിറയിൽ അഭിജിത്ത് (21) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 0.6 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. ബുധനാഴ്ച എക്സൈസ് പെട്രോളിങ്ങിനിടെ തണ്ണീർമുക്കം കുരിശടിക്ക് സമീപത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഓൺലൈൻ വഴിയാണ് പ്രതി മയക്കുമരുന്നു വാങ്ങിയത്. അഞ്ച് ഗ്രാം 15000 രൂപയ്ക്കാണ് വാങ്ങിയത്. സ്വന്തം ഉപയോഗത്തിനും വിൽപ്പനയ്ക്കും ശേഷമുള്ളവയാണ് കണ്ടെടുത്തത്. സി.ഐ.ബിജുകുമാർ, ഉദ്യോഗസ്ഥരായ അക്ബർ, പ്രസന്നൻ, മുസ്തഫ, അരുൺ, പ്രമോദ്,സുരേഷ്,സീനാമോൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ റിമാൻഡ് ചെയ്തു.