ആലപ്പുഴ : കേന്ദ്ര സർക്കാർ നടപ്പാക്കിയ കർഷക വിരുദ്ധ ഓർഡിനൻസിനെതിരെ കർഷകർ ഡൽഹിയിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് അഖിലിന്ത്യാ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജെയിംസ് ചിങ്കുതറഅദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.കെ.ബേബി മുഖ്യ പ്രഭാഷണം നടത്തി. മത്സ്യത്തൊഴിലാളി കോൺഗ്രസ് ഭാരവാഹികളായ കെ.എ. ലത്തീഫ്, കെ.എം.ലക്ഷ്മണൻ, കെ.വി. ജോസി, എ.എസ്.വിശ്വനാഥൻ, എ.ആർ. കണ്ണൻ, എം.വി.രഘു,കെ.എഫ്. തോബിയാസ്,എൻ.ഷിനോയ്, എം. അബ്ദുൽ ഖാദർ,റാണി ഹരിദാസ്, രാജേശ്വരി കൃഷ്ണൻ, മേരി ഗ്രേസി തുടങ്ങിയവർ സംസാരിച്ചു.