അമ്പലപ്പുഴ: കാക്കാഴം റെയിൽവേ മേൽപ്പാലത്തിലെ വഴിവിളക്കുകൾ തെളിയാത്തതിനെത്തുടർന്ന് രാത്രികാലത്ത് യാത്രക്കാർ ബുദ്ധിമുട്ടിൽ .പാലത്തിന്റെ ഇരുവശത്തുമായി അറുപതോളം വഴിവിളക്കുകളാണ് ഉള്ളത്.ഇതിൽ ചിലത് പല തവണയായുണ്ടായ വാഹനാപകടങ്ങളിൽപ്പെട്ട് തകർന്നിരുന്നു. ശേഷിക്കുന്ന വിളക്കുകൾ കഴിഞ്ഞ ഒരു മാസക്കാലമായി തെളിയാറുമില്ല. വഴിവിളക്കുകൾ തെളിയാത്തതു മൂലം പലപ്പോഴും രാത്രികാലങ്ങളിൽ ഇരു ചക്ര വാഹനങ്ങളടക്കം അപകടത്തിൽപ്പെടുന്നുണ്ട്.