അമ്പലപ്പുഴ : ചവറയിൽ നിന്ന് കാണാതായ ആളുടെ മൃതദേഹം തോട്ടപ്പള്ളി സ്പിൽവേ കനാലിൽ കണ്ടെത്തി.കരുനാഗപ്പള്ളി വടക്കുംതല കിഴക്ക് തടത്തിൽ വിജയൻ പിള്ളയുടെ മകൻ രഘുനാഥപിള്ള (61) യുടെ മൃതദേഹമാണ് വ്യാഴാഴ്ച പുലർച്ചെ 7.30 ഓടെ കണ്ടെത്തിയത്. അമ്പലപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ച ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. രഘുനാഥപിള്ളയെ കാണാനില്ലെന്ന് കാട്ടി 5 ന് കൊല്ലം ചവറസ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഭാര്യ: തങ്കച്ചി. മക്കൾ: അരുൺ, അഖിൽ. മരുമകൾ: വാണിശേഖർ.