മുതുകുളം: പുല്ലു കുളങ്ങര ശ്രീപത്മനാഭ ലൈബ്രറി ആൻഡ് റീഡിംഗ് റൂം അനിൽ പനച്ചൂരാൻ അനുസ്മരണം നടത്തി. കണ്ടല്ലൂർ ലൈബ്രറി നേതൃസമിതി കൺവീനർ എം.രാജഗോപാൽ ഉദ്ഘാടനം ചെയ്തു. എം.രാധാകൃഷ്ണ കാർണവർ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി സെക്രട്ടറി ഡോ.പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. വി.ചന്ദ്രമോഹനൻ നായർ, കെ.പ്രസന്നൻ, ജി.രമാദേവി, എസ്.ശുഭാദേവി, എസ്.അനിതകുമാരി എന്നിവർ സംസാരിച്ചു . തുടർന്ന്‌ കുട്ടികൾ അനിൽ പനച്ചൂരാന്റെ കവിതകൾ ആലപിച്ചു.