ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ആരോഗ്യ വകുപ്പിന്റെ കൊവിഡ് പ്രതിരോധ നടപടികൾ വിലയിരുത്തുന്നതിനും രണ്ടംഗ കേന്ദ്രസംഘം നാളെ ജില്ലയിൽ സന്ദർശനം നടത്തും. രാവിലെ 9 മുതലാണ് സന്ദർശനം. കോട്ടയത്തെ സന്ദർശനത്തിനു ശേഷമാണ് ആലപ്പുഴയിലെത്തുക. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി മിൻഹാജ് ആലം, ന്യൂഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. എസ്.കെ.സിംഗ് എന്നിവരാണ് സംഘാംഗങ്ങൾ.