ആലപ്പുഴ: നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമായി നഗരസഭാങ്കണത്തിൽ പ്രത്യേക പരാതി പരിഹാര സെൽ തുറന്നു. ദിവസവും രാവിലെ 10 മുതൽ 11 വരെയാണ് നഗരസഭയുടെ മുറ്റത്ത് അപേക്ഷകരെ കാണുന്നത്.
നഗരസഭ ഓഫീസിന്റെ ഒന്നാം നിലയിൽ അദ്ധ്യക്ഷയുടെ മുറിയിലെത്താൻ വയോജനങ്ങളും ഭിന്നശേഷിക്കാരും ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് തീരുമാനം. രണ്ട് ഉദ്യോഗസ്ഥരുടെ സേവനം ഇവിടെയുണ്ടാവുമെന്നും ചെയർപെഴ്സൺ അറിയിച്ചു.