ഹരിപ്പാട്: നിയോജകമണ്ഡലത്തിൽ7.7കോടി രൂപയുടെ പൊതുമരാമത്ത് നി​ർമാണത്തി​ന് അനുമതി ലഭിച്ചതായി രമേശ് ചെന്നിത്തല അറിയിച്ചു.നിയോജകമണ്ഡലത്തിലെ തോട്ടപ്പളളി മുതൽ തൃക്കുന്നപ്പുഴ വരെ റോഡിന്റെ അഭിവൃദ്ധിപ്പെടുത്തൽ -2.60 കോടി, കായംകുളം കാർത്തികപ്പളളി റോഡ് നിർമ്മാണം 75 ലക്ഷം, തൃക്കുന്നപ്പുഴ -വലിയഴീക്കൽ റോഡ് പുനരുദ്ധാരണം -1 കോടി, ഹരിപ്പാട് ഇലഞ്ഞിമേൽ റോഡിലെ തകർന്ന കലുങ്കുകളുടെ പുനർനിർമ്മാണം-50 ലക്ഷം, തൃക്കുന്നപ്പുഴ -വലിയഴീക്കൽ റോഡിന്‍റെ ബേം സ്‌ട്രെംഗ്തനിംഗ് 85 ലക്ഷം, ഹരിപ്പാട് ടൗണ്‍ഹാൾ-ഡാണാപ്പടി-മണ്ണാറശാല റോഡ് ഇന്റർലോക്ക് ബേം സ്‌ട്രെംഗ്തനിംഗ് -60 ലക്ഷം, കായംകുളം-മുട്ടം റോഡ് ഇന്‍റർലോക്കും ബേം സ്‌ട്രെംഗ്തനിംഗ് -80 ലക്ഷം എൻ.എച്ച്-ശാസ്താമുറി റോഡ് ഇന്‍റർലോക്കും ബേം സ്‌ട്രെംഗ്തനിംഗ് 60 ലക്ഷം എന്നീ പ്രവർത്തികൾക്കാണ് തുക അനുവദിച്ചത്.