ചേർത്തല:ശാവേശേരി വികസന സമിതിയുടെ നേതൃത്വത്തിൽ ശാവേശേരി ക്ഷേത്ര മൈതാനത്തോട് ചേർന്ന് നിർമ്മിക്കുന്ന വായനശാലയുടെ തറക്കല്ലിടലും മത്സര പരീക്ഷ കോച്ചിംഗ് ക്ലാസ് പഠന പുസ്തകം ഏറ്റുവാങ്ങലും 9-ാം വാർഡ് കൗൺസിലറിന് സ്വീകരണവും 10ന് രാവിലെ 10ന് നടക്കും.ക്ഷേത്ര മൈതാനത്ത് നടക്കുന്ന ചടങ്ങ് കാഥികൻ മുതുകുളം സോമനാഥ് ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുന്ന ക്ഷേത്രം പ്രസിഡന്റ് കെ.ഗോപിനാഥ് തറക്കല്ലിടൽ നിർവഹിക്കും.വായനശാലയ്ക്കുള്ള സൗജന്യമായി നൽകിയ പി.എസ്.മോഹനിൽ നിന്നും മുനിസിപ്പൽ കൗൺസിലർ പി.എസ്.ശ്രീകുമാർ സമ്മത പത്രം ഏറ്റുവാങ്ങും.ചടങ്ങിൽ വാർഡ് കൗൺസിലായി തിരഞ്ഞെടുക്കപ്പെട്ട പി.എസ്.ശ്രീകുമാറിന് സ്വീകരണം നൽകും.