മാവേലിക്കര: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും ആയിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്ററുടെ നിര്യാണത്തിൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി അനുശോചി​ച്ചു. രാമചന്ദ്രൻ മാസ്റ്ററുടെ സേവനങ്ങൾ എന്നും ഓർക്കപ്പെടുമെന്ന് കൊടിക്കുന്നിൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു.