മാവേലിക്കര : ജില്ലാ ആശുപത്രിയിൽ മോളിക്കുലാർ ലാബ് ആർ.രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷയരോഗ നിർണയത്തിന് വേണ്ടി മാവേലിക്കര താലൂക്കിലെ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള കഫ സാമ്പിളുകൾ പരിശോധിക്കുന്നതിനായി 10 ലക്ഷം രൂപ വിലയുള്ള ട്രൂ നാറ്റ് സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. ജില്ലയിലെ മൂന്നാമത്തെ ട്രൂ നാറ്റ് സെന്ററാണ് മാവേലിക്കരയിൽ ആരംഭിച്ചിരിക്കുന്നത്. ചടങ്ങിൽ നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ അദ്ധ്യക്ഷനായി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, വാർഡ് കൗൺസിലർ ബിനു വർഗീസ്, ആർ.എം.ഒ ഡോ.സുമേഷ് ശങ്കൻ, ആശുപത്രി സൂപ്രണ്ട് ഡോ.കെ.എ ജിതേഷ്, ജില്ലാ ടി.ബി ഓഫീസർ ഡോ.നിത.എസ്.നായർ, എ.ജയ എന്നിവർ പങ്കെടുത്തു. ദേശീയ ക്ഷയ രോഗ നിർമാർജനത്തിന്റെ ഭാഗമായി തികച്ചും സൗജന്യമായാണ് പരിശോധന സംവിധാനം ഒരുക്കിയിരിക്കുന്നത്.