കായംകുളം: നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പത്തിയൂർ കിഴക്ക് താനുവേലിൽ വടക്കതിൽ ശശിധരൻ പിള്ളയുടെ മകൻ ശ്രീജിത്ത് (ശങ്കർ,33) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 9.30ഓടെ പത്തിയൂർ കുറ്റികുളങ്ങര ലെവൽ ക്രോസിന് സമീപമായിരുന്നു അപകടം . ശ്രീജിത്ത് ഓടിച്ച ബൈക്ക് ലെവൽ ക്രോസിന് സമീപത്തെ ഹംപിൽ കയറി നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ സമീപവാസികൾ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അമ്മ: മണിയമ്മ.സഹോദരങ്ങൾ: ശശികല, ശ്രീകല