ചേർത്തല:മുഹമ്മ കായിപ്പുറം ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ.പി സ്‌കൂളിന് എം എൽ എ യുടെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് വാങ്ങിയ സ്‌കൂൾ ബസ് ഫ്ളാഗ് ഒഫും അസംബ്ലി ഹാൾ ഉദ്ഘാടനവും 9ന് നടക്കും.രാവിലെ 10ന് മന്ത്റി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയാകും.സരോജിനി ദാമോദരൻ ഫൗണ്ടേഷൻ സമർപ്പിക്കുന്ന അസംബ്ലി ഹാൾ എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും.എസ്.എസ്.കെ ഫണ്ട് ഉപയോഗിച്ച് നഴ്‌സറി കുട്ടികൾക്കായി ഒരുക്കിയ പഠന മൂലകളുടെ(സ്റ്റഡി കോർണർ) ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവഹിക്കും.പ്രധാനാദ്ധ്യാപികയായി വിരമിച്ച പി.എസ്.ജ്യോതി കലയ്ക്ക് യാത്രയയപ്പു നൽകും.