ചേർത്തല:തിരുനെല്ലൂർ സർവീസ് സഹകരണ ബാങ്ക് ഒറ്റപ്പുന്ന ബ്രാഞ്ചിന്റെ ഉദ്ഘാടനം 10ന് രാവിലെ 10ന് മന്ത്രി ജി.സുധാകരൻ നിർവഹിക്കും.മന്ത്രി പി.തിലോത്തമൻ അദ്ധ്യക്ഷത വഹിക്കും.സേഫ് റൂം ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിക്കും.കോർ ബാങ്കിംഗ് ഉദ്ഘാടനം ആർ.നാസറും,ആദ്യ നിക്ഷേപം സ്വീകരിക്കൽ കെ.രാജപ്പൻനായരും,കോൺഫറൻസ് ഹാൾ ഉദ്ഘാടനം എം.കെ.ഉത്തമനും,സ്വയംസഹായ സംഘങ്ങൾക്കുള്ള വായ്പ വിതരണം അഡ്വ.കെ.പ്രസാദും,ലോക്കർ കീ കൈമാറൽ മനു സി.പുളിക്കലും നിർവഹിക്കും.ബാങ്ക് പ്രസിഡന്റ് ഡി.വി.വിമൽദേവ് സ്വാഗതവും സെക്രട്ടറി പി.ജിജിമോൾ നന്ദിയും പറയും.