s

നിറുത്തി വച്ചിരുന്ന സർവീസുകൾ സ്പെഷ്യൽ ട്രെയിനായി പുനരാരംഭിച്ചു

ആലപ്പുഴ : കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു വന്നതോടെ തീരദേദേശ റെയിൽപ്പാതയിലൂടെയുള്ള ട്രെയിൻ ഗതാഗതം വീണ്ടും സജീവമാകുന്നു. നിറുത്തി വച്ചിരുന്ന ട്രെയിനുകളിൽ ഭൂരിപക്ഷവും വരുംദിവസങ്ങളിൽ സർവീസ് തുടങ്ങും. പാതയിൽ ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന തിരുവനന്തപുരം - ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസും ഏറനാടും ഉൾപ്പെടെയുള്ള ട്രെയിനുകൾ സ്പെഷ്യൽ ട്രെയിനായി കഴിഞ്ഞ ദിവസങ്ങളിൽ ഓടിത്തുടങ്ങിയിരുന്നു.

കായംകുളം - കോട്ടയം വഴിയുള്ള ട്രെയിനുകളിൽ പരശുറാം എക്സ്പ്രസ് ഒഴികെയുള്ള മറ്റെല്ലാ ട്രെയിനുകളും സർവീസ് ആരംഭിച്ചു. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് നാളെയും ആലപ്പുഴ - ധൻബാദ് എക്സ്പ്രസ് 11നും കായംകുളം-കോട്ടയം വഴിയുള്ള കൊല്ലം-വിശാഖപട്ടണം എക്സ്പ്രസ് 15നും യാത്ര പുനരാരംഭിക്കും.

നിത്യേനയുള്ള മംഗലാപുരം-നാഗർകോവിൽ ഏറനാട് എക്സ്പ്രസ് വൈകിട്ട് 5.55ന് ആലപ്പുഴയിൽ എത്തും. നാഗർകോവിലിൽ നിന്നുള്ള മംഗലാപുരം ട്രെയിൻ രാവിലെ 6.18ന് എത്തും

കൊവിഡ് മാനദണ്ഡം അനുസരിച്ച് സ്പെഷ്യൽ ട്രെയിനുകളായിട്ടാണ് എല്ലാ സർവീസുകളും നടത്തുന്നത്.

ടിക്കറ്റ് ചിലവ് കൂടും

സ്പെഷ്യൽ ട്രെയിനായിട്ടാണ് സർവീസ് എന്നതിനാൽ ടിക്കറ്റ് നിരക്കിൽ വർദ്ധനവുണ്ട്. റിസർവേഷൻ ചെയ്ത സീറ്റുകളിൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. നിരക്കിന് പുറമേ റിസർവേഷൻ ചാർജായി 15രൂപ കൂടി നൽകണം. ഇത് പതിവു യാത്രക്കാരുടെ യാത്രാ ചിലവിൽ കാര്യമായ വർദ്ധനവുണ്ടാക്കും. ട്രെയിൻ എത്തുന്നതിന് അരമണിക്കൂർ മുമ്പ് സ്റ്റേഷനിൽ എത്തി താപനില പരിശോധന നടത്തണം. പാസഞ്ചർ ട്രെയിനുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാത്തത് സീസൺ ടിക്കറ്റിനെ ആശ്രയിച്ച് യാത്ര ചെയ്തിരുന്ന സാധാരണക്കാർക്ക് ദുരിതമാകുന്നു . സ്പെഷ്യൽ ട്രെയിനുകൾക്ക് മാത്രമാണ് ഇപ്പോൾ സർവീസ് നടത്താ

ൻ റെയിൽവേ ബോർഡിന് അനുവാദമുള്ളൂ.

ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ

(ട്രെയിനിന്റെ പേരും ആലപ്പുഴയിൽ എത്തുന്ന സമയവും)

ചെന്നൈ-ഗുരുവായൂർ,പുലർച്ചെ 12.27

മംഗലാപുരം-തിരുവനന്തപുരം,പുലർച്ചെ 2.52

 മൈസൂർ-കൊച്ചുവേളി,രാവിലെ 5.42

ജാംനഗർ-തിരുനെൽവേലി, രാവിലെ 11.52 (ഞായർ, തിങ്കൾ)

ഇൻഡോർ-കൊച്ചുവേളി, ഉച്ചക്ക് 12.27

 ഗോരഖ്പൂർ-കൊച്ചുവളി ഉച്ചക്ക് 12.30(ഞായർ, ചൊവ്വ)

ലോകമാന്യതിലക്-തിരുവനന്തപുരം, ഉച്ചക്ക് 2.07

ഷാലിമാർ-തിരുവനന്തപുരം വൈകിട്ട്-5.32(ചൊവ്വ, വ്യാഴം)

കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി, വൈകിട്ട് 6.18

ബിലാസ്‌പൂർ-തിരുനെൽവേലി,രാത്രി 9.17

കായംകുളം-കോട്ടയം വഴി

( ട്രെയിന്റെ പേരും കായംകുളത്ത് എത്തുന്ന സമയവും)

തിരുവനന്തപുരം-സെക്കന്തരാബാദ് (ശബരി സപെഷ്യൽ), രാവിലെ-8.48

തിരുവനന്തപുരം-ന്യൂഡൽഹി (കേരള സ്പെഷ്യൽ), ഉച്ചക്ക്2

കന്യാകുമാരി-ബംഗ്ളൂരു, ഉച്ചക്ക് 2.55

തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി ,വൈകിട്ട് 4.23

തിരുവനന്തപുരം-ചെന്നൈ, വൈകിട്ട് 4.38

"തുച്ഛമായ ശമ്പളം ലഭിക്കുന്ന ജീവനാർക്ക് ആശ്വാസമായ പാസഞ്ചർ ട്രെയിനുകളിലെ സീസൺ ടിക്കറ്റ് സമ്പ്രദായം പുനഃസ്ഥാപിക്കണം. റിസർവേഷൻ സമ്പ്രദായം നിറുത്തലാക്കി സ്റ്റേഷനുകളിലെ കൗണ്ടർ വഴിയുള്ള ടിക്കറ്റ് വിതരണം പുനരാരംഭിക്കണം.

പാസഞ്ചേഴ്സ് അസോസിയേഷൻ