അമ്പലപ്പുഴ : ദീർഘകാലം പറവൂർ പബ്ലിക് ലൈബ്രറി വൈസ് പ്രസിഡന്റും ജില്ല ലൈബ്രറി കൗൺസിൽ മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും പറവൂർ പബ്ലിക് ലൈബ്രറി വയോജന വേദി ചെയർമാനുമായിരുന്ന പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ സുകൃതത്തിൽ ടി.ടി.വാസു (80) നിര്യാതനായി . ഭാര്യ :ചെല്ലമ്മ (റിട്ട: ഗവ.നഴ്സിംഗ് സൂപ്രണ്ട് ). മക്കൾ-ദിലീപ് (വില്ലേജ് ഓഫീസർ, ഒറ്റപ്പാലം), അഡ്വ. പ്രദീപ് . മരുമക്കൾ: ദീപ (എൽ.ഡി.സി, പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് ), അഞ്ചു.