കായംകുളം: കായംകുളം നഗരസഭ കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ തന്നെ തോൽപ്പിക്കാൻ വ്യാജ പ്രചാരണങ്ങൾ നടത്തിയവർക്കെതിരായി നിയമ നടപടികൾ ആരംഭിച്ചതായി സി.പി.എം നേതാവും മുൻ നഗരസഭ ചെയർമാനുമായ അഡ്വ.എൻ. ശിവദാസൻ അറിയിച്ചു.
സമൂഹ മാധ്യമങ്ങൾ വഴി അപവാദ പ്രചരണങ്ങൾ നടത്തിയെന്നും അഴിമതിക്കാരനായി ചിത്രീകരി ക്കാൻ എഡിറ്റ് ചെയ്ത വ്യാജ വീഡിയോ പ്രചരിപ്പിച്ച് വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചെന്നും ശിവദാസൻ പറഞ്ഞു.
പ്രചാരണം തീർന്ന ഡിസംബർ 6 നാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത് ആസൂത്രിതമായ ഗൂഡാലോചനയാണ്. ഇതു സംബന്ധിച്ച് കായംകുളം കോടതിയിൽ തിരഞ്ഞെടുപ്പ് കേസ് ഫയൽ ചെയ്തായും ശിവദാസൻ പറഞ്ഞു.