കായംകുളം: എസ്.എൻ.ഡി.പി.യോഗം കായംകുളം യൂണിയന്റെ ബോട്ട് ജെട്ടിയിലുള്ള ആഡിറ്റോറിയത്തോട് ചേർന്ന് നിർമ്മാണം പൂർത്തികരിച്ച സദ്യാലയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 3ന്
പി.ടി.മൻമഥൻ നിർവഹിക്കും. യൂണിയൻ പ്രസിഡന്റ് വി. ചന്ദ്രദാസ് അദ്ധ്യക്ഷത വഹിയ്ക്കും. യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ സ്വാഗതം പറയും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ശ്രീ നാരായണ ഗുരുദേവന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ജനപ്രതിനിധികളെ ചടങ്ങിൽ അനുമോദിക്കും.