പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ തൊഴിൽ രഹിതരായ സ്ത്രീകൾക്ക് വരുമാനം ലക്ഷ്യമിട്ട് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് നടപ്പിലാക്കിയ ബന്ദി കൃഷി പദ്ധതി പൂവണിഞ്ഞു. .കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം വിമൽ രവീന്ദ്രൻ നിർവഹിച്ചു . ചൂരമന ഭാഗത്ത് 50 സെന്റ് സ്ഥലമാണ് കൃഷിക്കായി ഒരുക്കിയെടുത്തത്. കഴിഞ്ഞ ഒക്ടോബറിലാണ് വിത്തിട്ടത്. പന്ത്രണ്ടു പേരാണ് ബന്ദി കൃഷി ഗ്രൂപ്പിലുള്ളത്. ജൈവവളങ്ങൾ മാമ്രേ കൃഷിക്ക് ഉപയോഗിക്കുന്നുള്ളു. കൃഷി വിജയമായതോടെ മുല്ലയും വാടാമല്ലിയും ഉൾപ്പെടെയുള്ളവ കൃഷി ചെയ്യാൻ തയ്യാറെടുക്കുകയാണ് ഇവർ . എ ഡി.എസ് ചെയർപേഴ്സൺ മിനി രാധാകൃഷ്ണൻ , അംബിക രാജേന്ദ്രൻ, മേരി ജോസ്, പ്രമീള ഷാജി, ശോഭന രാജേന്ദ്രൻ എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.