photo

ചേർത്തല:എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ വാഴുവേലി ഈസ്റ്റ് 5745-ാം നമ്പർ ശാഖയിലെ വനിതാസംഘം വാർഷിക സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.വനിതാസംഘം യൂണിയൻ പ്രസിഡന്റ് മോളി ഭദ്രസേനൻ അദ്ധ്യക്ഷത വഹിച്ചു.കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻചാർജ് പി.എസ്.എൻ.ബാബു,യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്.നടരാജൻ,വനിതാ സംഘം യൂണിയൻ സെക്രട്ടറി പ്രസന്ന ചിദംബരൻ,ട്രഷറർ സരള ശാർങ്‌ഗധരൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി അനുരാധ ബാബു(പ്രസിഡന്റ്),ബിജിലി ചന്ദ്രൻ(വൈസ് പ്രസിഡന്റ്),ജയശ്രീ അനീഷ്(സെക്രട്ടറി),വിജി പ്രദീപ്(ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.