വള്ളികുന്നം: യുവമോർച്ച വള്ളികുന്നം മണയ്ക്കാട് യൂണീറ്റ് രൂപീകരണവും ശുചീകരണ പ്രവർത്തനങ്ങളും നടന്നു. ഇലിപ്പക്കുളം കാമ്പിശേരി കരുണാകരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് നടന്ന ശുചീകരണം ബി.ജെ.പി വള്ളികുന്നം പടിഞ്ഞാറ് ഏരിയ പ്രസിഡന്റ് ഷാജി വട്ടയ്ക്കാട് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം കെ.വി അരവിന്ദാക്ഷൻ, ബീന, അഖിൽ നായർ, കണ്ണൻ പാട്ടത്തിൽ, ശ്രാവൺ ,നന്ദു പി.എസ്, വിഷ്ണുവട്ടയ്ക്കാട്,ശ്യാം,ആദർശ്,സുധീഷ്, മിഥുൻ തുടങ്ങിയവർ പങ്കെടുത്തു.