കുട്ടനാട് : ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​വ​നി​താ​സം​ഘം കുട്ടനാട് സൗത്ത് യൂണിയന്റെ വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും യൂണിയൻ കൺവീനർ അഡ്വ. പി.സുപ്രമോദത്തിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ഒാഫീസിൽ ഇന്ന് ഉച്ചയ്ക്ക് 2ന് നടക്കും. കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും. കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ ജെ.സദാനന്ദൻ ഭദ്രദീപ പ്രകാശനം നിർവഹിക്കും. വൈസ് ചെയർമാൻ എൻ.മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ ജോയിന്റ് കൺവീനർ എ.ജി.സുഭാഷ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വി.പി.സുജീന്ദ്രബാബു, വനിതാസംഘം ചെയർപേഴ്സൺ സി.പി.ശാന്ത എന്നിവർ സംസാരിക്കും. വനിതാസംഘം കൺവീനർ സിമ്മി ജിജി സ്വാഗതവും വൈസ് ചെയർപേഴ്സൺ ശ്രീജ രാജേഷ് നന്ദിയും പറയും.