പൂച്ചാക്കൽ: പള്ളിപ്പുറം തിരുനെല്ലൂർ 1250-ാം നമ്പർ സഹകരണ ബാങ്കിന്റെ ഒറ്റപ്പുന്ന ശാഖ 10 ന് ഉദ്ഘാടനം ചെയ്യുന്നത് ബാങ്കിന്റെ നിയമാവലിയും സഹകരണ നിയമവും ലംഘിച്ചുകൊണ്ടാണെന്ന് ബി.ജെ.പി.അരൂർ നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു.
ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ബി.ജെ.പി അരൂർ നിയോജക മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ പ്രസിഡന്റ് തിരുനെല്ലൂർ ബൈജു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം പി.കെ ഇന്ദുചൂഡൻ യോഗം ഉദ്ഘാടനം ചെയ്തു . കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് .എം വി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി.ആർ രാജേഷ്. കെ.കെ.സജീവൻ. ബി.ജെ.പി നേതാക്കളായ അഡ്വ.ബി.ബാലാനന്ദൻ, ഉണ്ണികൃഷ്ണൻ,എസ്.ദിനേശ്കുമാർ,വി.കെ. ഗോപിദാസ്, പി.പി ബൈജു, വി വിജീഷ് തുടങ്ങിയവർ സംസാരിച്ചു.