perumpalam

പൂച്ചാക്കൽ : പാണാവള്ളിയിൽ നിന്ന് പെരുമ്പളം ദ്വീപിലേക്കുള്ള പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. കോടതി വ്യവഹാരങ്ങളിൽപ്പെട്ട് അനിശ്ചിതമായ കാത്തിരിപ്പിനൊടുവിലാണ് നിർമ്മാണം തുടങ്ങുന്നത്. നൂറു കോടി രൂപയാണ് നിർമ്മാണ ചെലവ്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ്, പെരുമ്പളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആശ, മുൻ ബ്ലോക്ക് വൈസ് പഞ്ചായത്ത് പ്രസിഡന്റ് പി .ജി മുരളി, എ.എക്സി.ജോഷി, ഏ.ഇ എ.സി ശ്രീജിത്ത്, ഊരാളി സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ , മാനേജർ എം.എം ഷാജു, പത്മനാഭൻ ,പി .കെ രാജൻ, സി. ആർ ഗിരീഷ് എന്നിവർ നേതൃത്വം നൽകി .