ചേർത്തല : ജെ.എസ്.എസ് സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് രാവിലെ 11ന് ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.എ.എൻ.രാജൻബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേരും.അഡ്വ.സജീവ് സോമരാജൻ സംഘടനാ റിപ്പോർട്ടും,ആർ.പൊന്നപ്പൻ രാഷ്ട്രീയ റിപ്പോർട്ടും,പി.സി.ബീനാകുമാരി സംസ്ഥാന സമ്മേളന പരിപാടികളുടെ രൂപരേഖയും അവതരിപ്പിക്കും.കാട്ടുകുളം സലിം,അഡ്വ.പി.ആർ.പവിത്രൻ,ബാലരാമപുരം സുരേന്ദ്രൻ,കെ.പി.സുരേഷ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകും.