ആലപ്പുഴ : ശ്രീനാരായണ ഗുരു സർവകലാശാല ലോഗോയിൽ നിന്ന് ഗുരുദേവ ചിത്രം ഒഴിവാക്കിയതിൽ ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. വിദഗ്ദ്ധ സമിതി തിരഞ്ഞെടുത്ത മൂന്ന് ലോഗോകളിൽ മാറ്റം വരുത്തിയതിനു പിന്നിൽ ആരാണെന്ന് കണ്ടെത്തണം. ഗുരുവിനെയും ശ്രീനാരായണീയരെയും ആക്ഷേപിക്കുന്നതിന് തുല്യമാണിതെന്ന് ജില്ലാ പ്രസിഡന്റ് ആർ.സുകുമാരൻ മാവേലിക്കരയും സെക്രട്ടറി വി.വി.ശിവപ്രസാദും പറഞ്ഞു.