ചേർത്തല: തണ്ണീർമുക്കം ബണ്ടിലെ ഷട്ടറുകൾ പൂർണമായി തുറന്നിടണമെന്ന ആവശ്യമുയർത്തി മത്സ്യതൊഴിലാളി കോർഡിനേഷൻ കമ്മിറ്റി ഷട്ടർ പ്രതിഷേധിച്ചു.സി.ഐ.ടി.യു,എ.ഐ.ടി.യു.സി,മത്സ്യതൊഴിലാളി കോൺഗ്രസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.ഡി.ബാബു,കെ.വി.പ്രകാശൻ,പി.പ്രകാശൻ,വി.കെ.സുഗുണൻ,ബി.അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.