chathiyathara

ചാരുംമൂട് : കുട്ടികളിൽ ആവേശം പകർന്ന് താമരക്കുളം ചത്തിയറ സ്കൂൾ ഗ്രൗണ്ടിൽ വീണ്ടും പന്തുരുളുന്നു.

കൊവിഡിനെ തുടർന്ന് കഴിഞ്ഞ പത്ത് മാസത്തോളമായി നിർത്തി വച്ചിരുന്ന പരിശീലനമാണ് ചത്തിയറ വി.എച്ച്.എസ്.എസ് കേന്ദ്രമായുള്ള ചത്തിയറ ഫുട്ബാൾ അക്കാഡമിയിൽ പുനരാരംഭിച്ചത്.

പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. ആറു മുതൽ 16 വയസുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് ഇവിടെ പരിശീലനം നൽകി വരുന്നത്. അടുത്തിടെ

പുല്ലുവച്ചു പിടിപ്പിച്ച് കളിസ്ഥലം നവീകരിച്ചിരുന്നു.

വിദേശത്തു നിന്നെത്തുന്ന കോച്ചുകളുൾപ്പെടെ വിദഗ്ധരായവരുടെ പരിശീലനം കുട്ടികൾക്ക് ലഭ്യമാക്കി വരുന്നതായി അക്കാഡമി ഭാരവാഹികൾ അറിയിച്ചു.

ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ബേബി ലീഗിലേക്കുള്ള കളിക്കാരെയും, കേരള ഫുട്ബോൾ അക്കാഡമിയിലേക്കുള്ള കളിക്കാരെയും ഇവിടെ നിന്നും തിരഞ്ഞെടുക്കുന്നുണ്ട്. സംസ്ഥാന ഫുട്ബോൾ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള

അവസരം ലഭിക്കുന്നതോടൊപ്പം യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകളിലേക്കുള്ള സ്കൗട്ടിംഗ് പ്രോഗ്രാം ഈ വർഷം മുതൽ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :

6282314227 .