തുറവൂർ: കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ തുറവൂർ സബ് ജില്ലാ സമ്മേളനം ഇന്ന് തുറവൂർ ഗവ.വെസ്റ്റ് യൂ.പി.സ്കൂളിൽ (മഞ്ജുള നഗർ) നടക്കും. രാവിലെ 10ന് കെ.എസ്.ടി.എ.സംസ്ഥാന സെക്രട്ടറി ഡി .സുധീഷ് ഉദ്ഘാടനം ചെയ്യും.വി.ആർ.ഗിരീഷ് അദ്ധ്യക്ഷത വഹിക്കും.11 ന് വൈകിട്ട് 4ന് വടുതല ജംഗ്ഷനിൽ സമാപന സമ്മേളനം നടക്കും.