മാവേലിക്കര :തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ചെറുകുന്നം വാർഡിലെ കണ്ണാട്ടുചീപ്പ് മുതൽ വെളുത്താടത്ത് മുക്ക് വരെയുളള റോഡ് പഞ്ചായത്ത് ഫണ്ടിൽ നിന്നും 17,71,900 രൂപ ചെലവഴിച്ച് നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം ആർ.രാജേഷ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് മിനി ദേവരാജൻ, ഗ്രാമപഞ്ചായത്തംഗങ്ങള്ളായ സെലീന വിനോദ്, വി.രാധാകൃഷ്ണൻ, മുൻ അംഗം ആർ.ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.