ആലപ്പുഴ : ആലപ്പുഴ നഗരസഭ ഇരവുകാട് വാർഡിൽ സമ്പൂർണ്ണ സാമൂഹിക പെൻഷൻ ക്യാമ്പ് നാളെ രാവിലെ 10 മുതൽ 12 വരെ ഇരവുകാട് ടെംപിൾ ഒഫ് ഇംഗ്ളീഷ് സ്കൂളിൽ നടക്കും. നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യും. സാമൂഹിക പെൻഷന് അർഹതയുള്ളതും ഇനിയും അപേക്ഷിച്ചിട്ടില്ലാത്തതുമായ എല്ലാ വാർഡ് നിവാസികളും ആധാർ, റേഷൻ കാർഡ്,വയസ് തെളിയിക്കുന്ന രേഖ, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പും പേരും വിലാസവും ഫോൺ നമ്പരും എഴുതിയ കടലാസ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും സഹിതം ഹാജരാകണം.