മാവേലിക്കര: ഗജപത്മം മാവേലിക്കര ഉണ്ണിക്കൃഷ്ണന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തിൽ സ്മാരകം നിർമ്മിക്കും. സ്മാരകത്തിന്റെ ശിലാസ്ഥാപനം തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.കെ.എസ്.രവി നിർവ്വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്.രാജീവൻ അധ്യക്ഷനായി. സെക്രട്ടറി കെ.എം.ഹരികുമാർ, ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ കെ.ശ്രീലത, സബ്ഗ്രൂപ്പ് ഓഫീസർ വി.ജി.പ്രകാശ്, പ്രൊഫ. ആർ.ആർ.സി.വർമ, മഹേഷ് മോഹൻ, കെ.ഗോപാലകൃഷ്ണൻനായർ, ആർ.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.