മാന്നാർ: എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയനിൽ വിവാഹപൂർവ്വ കൗൺസിലിംഗ് ഇന്നും നാളെയുമായി യൂണിയൻ ആസ്ഥാനത്ത് നടക്കും. എറണാകുളം മുക്തി ഭവൻ കൗൺസിലിംഗ് സെന്ററിന്റെ സഹകരണത്തോടെയാണ് ക്ളാസ്. ഉദ്ഘാടനം രാജാക്കാട് യൂണിയൻ പ്രസിഡന്റും ചെങ്ങന്നൂർ യൂണിയൻ ചെയർമാനുമായ എം.ബി. ശ്രീകുമാർ നിർവഹിക്കും. ഡോ. എം.പി. വിജയകുമാർ അദ്ധ്യക്ഷത വഹിക്കും
യൂണിയൻ കൺവീനർ ജയലാൽ എസ്.പടീത്തറ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ഹരിലാൽ ഉളുന്തി, നുന്നു പ്രകാശ്, ദയകുമാർ ചെന്നിത്തല, ഹരി പാലമൂട്ടിൽ, വനിതാസംഘം ചെയർപേഴ്സൺ ശശികല രഘുനാഥ്, വൈസ് ചെയർമാൻ സുജാത നുന്നു പ്രകാശ്, കൺവീനർ പുഷ്പ ശശികുമാർ എന്നിവർ സംസാരിക്കും.