അരുർ: പേവിഷ ബാധയേറ്റു 7 മാസം ഗർഭിണിയായിരുന്ന പശു ചത്തു. അരൂർ പഞ്ചായത്ത് നാലാം വാർഡ് കണ്ടത്തിപറമ്പിൽ ലതയുടെ ഏക വരുമാന മാർഗ്ഗമായിരുന്ന പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ പിറ്റേന്ന് രാവിലെ ചത്ത നിലയിലാണ് കാണപ്പെട്ടത്. വെറ്ററിനറി ഡോക്ടറെത്തി പരിശോധിച്ചപ്പോഴാണ് പേവിഷബാധ മൂലമാണ് പശു മരിച്ചതെന്ന് സ്ഥിരീകരിച്ചത്. പശുവിന്റെ ജഡം മറവു ചെയ്തു