pickup

ചെങ്ങന്നൂർ: എം.സി റോഡിൽ മുളക്കുഴ കനാൽ പാലത്തിനു സമീപം ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കൊല്ലം, ഇളമാട്, അർക്കന്നൂർ, വൈദ്യശാല പുത്തൻവീട്ടിൽ, കിരൺ സാരഥിക്കാണ് (22) പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ചെങ്ങന്നൂരിൽ നിന്നു പന്തളം ഭാഗത്തേക്കു പോയ പിക്കപ്പ് വാനിൽ എതിർദിശയിൽ നിന്നു വന്ന ബൈക്ക് നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു. കിരൺ ബൈക്കിൽ നിന്നു തെറിച്ച് റോഡിൽ വീണു. ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലാണ് കിരൺ.