₹വിദേശത്തെ കുടുംബാംഗങ്ങൾക്കും ബാധകം
തിരുവനന്തപുരം: പ്രവാസികൾക്കും വിദേശത്തെ കുടുംബാംഗങ്ങൾക്കുമായി സംസ്ഥാന
സർക്കാർ പ്രവാസി രക്ഷാ ആരോഗ്യഇൻഷ്വറൻസ് പദ്ധതി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു.
പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ആരോഗ്യ സംരക്ഷണം. . പ്രവാസികളെല്ലാമിത് പ്രയോജനപ്പെടുത്തണം.അംഗമാകാനും പ്രയോജനം ലഭ്യമാക്കാനും വളരെ എളുപ്പമാണെന്നതാണ് ഇതിന്റെ പ്രത്യേകതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്ന് നോർക്ക റൂട്ട്സ് മുഖേനയാണ് ഇൻഷ്വറൻസ് നടപ്പാക്കുന്നത്. 18മുതൽ 60 വയസുവരെയുള്ള പ്രവാസികൾക്ക് ഇതിൽ ചേരാം. 550 രൂപയാണ് വാർഷിക പ്രീമിയം.ചികിത്സയ്ക്ക് ഒരു ലക്ഷം രൂപ വരെ ഇൻഷ്വറൻസ് ലഭിക്കും. www.norkaroots.org വെബ്സൈറ്റിൽ ഐ.ഡി.കാർഡ് സെക്ഷനിൽ ഇതിനുള്ള അപേക്ഷാഫോറവും മറ്റ് വിവരങ്ങളും ലഭിക്കും.പ്രീമിയവും ഒാൺലൈനായി അടയ്ക്കാം.norka.raksha@gmail.com എന്ന വിലാസത്തിൽ ഇ.മെയിൽ അയച്ചാൽ വിശദവിവരങ്ങളും ഒാൺലൈൻ ലിങ്കും ലഭിക്കും. അല്ലെങ്കിൽ 914172770543, 914712770528 എന്നീ ഫോൺ നമ്പറുകളിലും, ടോൾ ഫ്രീ നമ്പറുകളായ 18004253939, 00918802012345 എന്നിവയിലേതെങ്കിലുമൊന്നിൽ മിസ്ഡ് കോൾ നൽകിയാലും മതി.